അൽത്താഫ് സലീം അന്യഗ്രഹജീവിയായി പ്രത്യക്ഷപ്പെടുന്ന പ്ലൂട്ടോ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. നീരജ് മാധവ് നായകനാകുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നത്. ചിത്രം ജൂലൈ 30-ന് തിയറ്ററുകളിലെത്തും.
അജു വർഗീസ്, ആർഷ ബൈജു, സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങിയവാണ് മറ്റു പ്രമുഖ താരങ്ങൾ.